ഖത്തർ: അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് കൊടുത്തു

featured GCC News

അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ഒക്ടോബർ 11-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

സമഗ്രമായ വികസന, പരിപാലന പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഈ ഇന്റർചേഞ്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിരിക്കുന്നത്.

Source: @AshghalQatar

ഇതിന്റെ ഭാഗമായി അൽ രിഫയിൽ നിന്ന് വടക്ക് ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കുള്ള ലൂപ്പ് എക്സിറ്റ്, അൽ എബ്ബ്‌ സ്ട്രീറ്റിലേക്ക് വടക്ക് ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുള്ള ലൂപ്പ് എക്സിറ്റ്, അൽ രിഫ സ്ട്രീറ്റിൽ നിന്ന് അൽ എബ്ബ്‌ സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കുള്ള ലൂപ്പ് എക്സിറ്റ് എന്നിവ തുറന്നിട്ടുണ്ട്.

അൽ ഖരൈതിയത് മേഖലയിൽ നിന്ന് ദോഹയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കുള്ള ബ്രിഡ്ജ് എക്സിറ്റും തുറന്ന് കൊടുത്തിട്ടുണ്ട്.