സൗദി: കിംഗ് അബ്ദുൽഅസീസ് റിസർവിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി

GCC News

സൗദി അറേബ്യയിലെ കിംഗ് അബ്ദുൽഅസീസ് റിസർവിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി. 2025 ഏപ്രിൽ 19-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കിംഗ് അബ്ദുൽഅസീസ് റിസർവിൽ നടത്തിയ ഉദ്ഘനനപ്രവർത്തനങ്ങളിൽ കണ്ടെത്തിയ ബി സി നാലാം നൂറ്റാണ്ടിലെ പുരാവസ്തു അവശേഷിപ്പുകളുടെ ഭാഗമാണ് ഈ ശിലാലിഖിതങ്ങൾ.

Source: Saudi Press Agency.

കിംഗ് അബ്ദുൽഅസീസ് റിസർവിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന റൗദത് അൽ ഖാഫ്‌സ് പ്രദേശത്ത് നിന്നാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.

Source: Saudi Press Agency.

ഇവ ബി സി നാലാം നൂറ്റാണ്ടിനും, എ ഡി ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ളവയാണെന്ന് കിംഗ് അബ്ദുൽഅസീസ് റോയൽ റിസർവ് ഡവലപ്മെന്റ് അതോറിറ്റി (KARRDA) അറിയിച്ചിട്ടുണ്ട്. പ്രാചീന അറബിക് ലിഖിതങ്ങൾ, മനുഷ്യരുടെയും, മൃഗങ്ങളുടെയും ഉൾപ്പടെയുള്ള കല്ലിൽ കൊത്തിയിട്ടുള്ള രൂപങ്ങൾ തുടങ്ങിയവ ഈ ശിലാലിഖിതങ്ങളിൽ ഉൾപ്പെടുന്നു.

Source: Saudi Press Agency.

ഈ മേഖലയുടെ സാംസ്കാരിക, മാനവിക, ചരിത്രപരമായ പൈതൃകം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.