ഒമാൻ: സൊഹാർ മേഖലയിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി

featured GCC News

സൊഹാർ വിലായത്തിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2025 സെപ്റ്റംബർ 10-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നോർത്ത് അൽ ബതീന ഗവര്ണറേറ്റിലെ സൊഹാർ വിലായത്തിൽ സ്ഥിതി ചെയ്യുന്ന വാദി അൽ ലജമിലുള്ള തബഖ് പ്രദേശത്ത് നിന്നാണ് ഈ പ്രാചീന ശിലാലിഖിതങ്ങളും, കല്ലിൽ കൊത്തിയ മുദ്രകളും കണ്ടെത്തിയിരിക്കുന്നത്.

Source: Oman News Agency.

ഈ താഴ്വരയുടെ ഇരു കരകളിൽ നിന്നും ഇത്തരം ശിലാലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശിലയിൽ തീർത്ത ഈ കലാദൃശ്യങ്ങളിൽ പശു, കാള, ഒട്ടകം, കുതിര, മലയാട് തുടങ്ങിയ ജീവികളെയും, മനുഷ്യ രൂപങ്ങളും, ജ്യാമിതി ചിഹ്നങ്ങളും കാണാനാകുന്നതാണ്.

Source: Oman News Agency.

ഈ ശിലാലിഖിതങ്ങളുടെ കൃത്യമായ കാലപ്പഴക്കം സംബന്ധിച്ച് അധികൃതർ അറിയിച്ചിട്ടില്ലെങ്കിലും ഇവ തികച്ചും പുരാതനമായവയാണെന്നാണ് കരുതുന്നത്. കല്ലിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ കലാദൃശ്യങ്ങളിൽ അറേബ്യൻ പുള്ളിപ്പുലിയുടേതെന്ന് കരുതുന്ന ഒരു രൂപം ഏറെ ശ്രദ്ധേയമാണ്.