ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സെമി-ഫൈനൽ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയെ തോൽപ്പിച്ചു.
ഇതോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീന ഇന്ന് നടക്കുന്ന രണ്ടാം സെമി-ഫൈനലിലെ (മൊറോക്കോ – ഫ്രാൻസ്) വിജയികളുമായി ഏറ്റുമുട്ടുന്നതാണ്.

മത്സരത്തിന്റെ മുപ്പത്തിനാലാം മിനിറ്റിൽ ലയണൽ മെസി പെനാൽറ്റിയിലൂടെ അർജന്റീനയുടെ ആദ്യ ഗോൾ സ്കോർ ചെയ്തു.

ജൂലിയൻ അൽവാരസ് ഇരുപകുതികളിലുമായി നേടിയ ഇരട്ട ഗോളുകൾ (37′, 69′) അർജന്റീനയുടെ വിജയം ഉറപ്പാക്കി.
Cover Image: Argentina National Football Team.