ബഹ്‌റൈൻ കോമിക് കോൺ 2023 ഒക്ടോബർ 6 മുതൽ

featured GCC News

രാജ്യത്തെ ഏറ്റവും വലിയ പോപ്പ്-കൾച്ചർ ആഘോഷമായ ബഹ്‌റൈൻ കോമിക് കോൺ 2023 ഒക്ടോബർ 6, 7 തീയതികളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 സെപ്റ്റംബർ 12-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ കോമിക് കോൺ നാലാമത് പതിപ്പ് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) വെച്ചാണ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണിത്.

ഈ വാർഷിക കോമിക് അധിഷ്ഠിത കൺവെൻഷന്റെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവ അരങ്ങേറുന്നതാണ്. വൈക്കിങ്ങ്സ് എന്ന ടിവി പരമ്പരയിൽ അഭിനയിച്ച അലക്‌സാണ്ടർ ലുഡ്‌വിഗാണ് ഇത്തവണത്തെ ബഹ്‌റൈൻ കോമിക് കോണിലെ വിശിഷ്ടാതിഥി.

Cover Image: HH Shaikh Mohammed bin Salman bin Hamad Al Khalifa at 2019 Bahrain’s Comic Con Convention. Photo from Bahrain News Agency.