ബഹ്‌റൈൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2023 ഒക്ടോബർ 30-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള ശക്തമായ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും, ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ആഗ്രഹത്തെയും ഇത് എടുത്ത് കാട്ടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും, ബഹ്‌റൈനും തമ്മിലുള്ള നിലവിലെ ശക്തമായ ബന്ധങ്ങളെ കൂടുതൽ ഉയർന്ന തലത്തിലേക്ക് കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.
Cover Image: Bahrain News Agency.