ഖത്തർ: പൊതുപാർക്കുകൾ തുറന്ന് കൊടുത്തതായി മുനിസിപ്പൽ മന്ത്രാലയം; 30 ശതമാനം സന്ദർശകരെ അനുവദിക്കും

Qatar

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായി മുഴുവൻ പൊതു പാർക്കുകളും തുറന്ന് കൊടുത്തതായി ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് അറിയിച്ചു. 30 ശതമാനം സന്ദർശകർക്ക് പ്രവേശനം നൽകുന്ന രീതിയിലാണ് പാർക്കുകൾ തുറക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

https://twitter.com/Baladiya1/status/1398301138638749705

പൊതു പാർക്കുകളിലേക്ക് ദിനവും വൈകീട്ട് 5 മുതൽ രാത്രി 12 മണി വരെ പ്രവേശനം അനുവദിക്കുന്നതാണ്. അവധിദിനങ്ങളിൽ ദിനവും വൈകീട്ട് 5 മുതൽ രാത്രി 1 മണി വരെ പാർക്കുകൾ പ്രവർത്തിക്കുന്നതാണ്. 30 ശതമാനം സന്ദർശകരെ അനുവദിച്ച് കൊണ്ട് അൽ ഖോർ പാർക്ക് ദിനവും രാവിലെ 8 മുതൽ രാത്രി 10 വരെ സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒരേ കുടുംബത്തിൽ നിന്നുള്ള, ഒരേ വീടുകളിൽ താമസിക്കുന്ന പരമാവധി അഞ്ച് പേർക്ക് പാർക്കുകളിൽ ഒത്ത് ചേരുന്നതിനും അനുമതി നൽകിയിട്ടുണ്ട്. പാർക്കുകളിൽ നടത്തം, ഓട്ടം, സൈക്ലിംഗ് മുതലായ പ്രവർത്തികൾക്ക് അനുമതി നൽകിയിട്ടുണ്ട്. പാർക്കുകളിലെ കളിയിടങ്ങൾ, ഫുഡ് കോർട്ടുകൾ, വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, ശുചിമുറികൾ എന്നിവ അടച്ചിടുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ പടിപടിയായി അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്.