ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം പകർത്തിയ ചൊവ്വയുടെ ആദ്യ ദൃശ്യം ഹോപ്പ് പ്രോബ് പങ്ക് വെച്ചു

2021 ഫെബ്രുവരി 9-ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ച ശേഷം ഹോപ്പ് പ്രോബ് പകർത്തിയ ചുവന്ന ഗ്രഹത്തിന്റെ ആദ്യ ദൃശ്യം ലഭിച്ചതായി എമിറേറ്റ്സ് മാർസ് മിഷൻ ടീം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 14 മുതൽ 20 ദിവസത്തേക്ക് കൂടി COVID-19 പ്രതിരോധ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദ മേഖലയിലെ പ്രവർത്തനങ്ങൾക്കും, ഭക്ഷണശാലകൾക്കും, സാമൂഹിക ചടങ്ങുകൾക്കും, ഒത്ത്‌ചേരലുകൾക്കും ഫെബ്രുവരി 4 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 20 ദിവസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

വ്യാജ വാർത്തകൾ പ്രചരിപ്പിക്കവർക്കെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് വ്യാജവാർത്തകളും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചകളില്ലാതെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

COVID-19 നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനായുള്ള പരിശോധനാ നടപടികൾ കർശനമാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V (Sputnik V) കുത്തിവെപ്പ് സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക്, ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്കുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഫെബ്രുവരി 15 മുതൽ ആരംഭിക്കും

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ 2021 ഫെബ്രുവരി 15 മുതൽ ആരംഭിക്കുമെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു.

Continue Reading

ഖത്തർ: ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഫെബ്രുവരി 14 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി

രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2021 ഫെബ്രുവരി 14 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ദുബായ് ഇന്ത്യൻ കോൺസുലേറ്റ്: അടിയന്തിര സാഹചര്യങ്ങളിലൊഴികെ പ്രവാസികൾ കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാൻ നിർദ്ദേശം

തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ, പ്രവാസികൾ കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശം നൽകി.

Continue Reading

ചില സമയം ഉപഭോക്താക്കളും ചൂഷണം ചെയ്യുന്നു!

ഉപഭോക്താക്കളെ പറ്റിച്ചും, മായം കലർത്തിയും ലാഭമുണ്ടാക്കുന്ന കച്ചവട സമൂഹത്തെക്കുറിച്ച് നമുക്കേവർക്കും വളരെയധികം അറിവുള്ളതാണ്. എന്നാൽ ചില സമയം ഉപഭോക്താക്കളും ചൂഷകരായി മാറാറുണ്ട്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഈ കാലത്ത് ഉപഭോക്താവും, കച്ചവടക്കാരും പുലർത്തേണ്ട കൂട്ടുത്തരവാദിത്തമുണ്ട്, അതു കണക്കിലെടുത്ത് കൊണ്ട് അധികമാരും സംസാരിക്കാത്ത ഈ വിഷയത്തെ അവലോകനം ചെയ്യുന്നു.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടുന്നത് തുടരും; നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വാണിജ്യമേഖലയിൽ രാത്രികാല നിയന്ത്രണം

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടുന്നത് തുടരാനുള്ള 2021 ഫെബ്രുവരി 7-ലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനം നിലവിൽ പിൻവലിക്കില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.

Continue Reading