ഖത്തർ: ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

ഖത്തറിലെ COVID-19 വാക്സിനേഷന്റെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിച്ചു.

Continue Reading

സൗദി നാഷണൽ ഡേ: സെപ്റ്റംബർ 23-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് MHRSD

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സെപ്റ്റംബർ 15-ന് അവസാനിക്കുമെന്ന് MoHRE അറിയിച്ചു

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയുടെ കാലാവധി 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച അവസാനിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2 രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി വിജയകരമായി ബന്ധിപ്പിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) 2021 സെപ്റ്റംബർ 14-ന് പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ച്ചയാക്കി കുറയ്ക്കാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

സൗദി: വിദേശ യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ സെപ്റ്റംബർ 23 മുതൽ മാറ്റം വരുത്തുമെന്ന് വ്യോമയാന വകുപ്പ്

2021 സെപ്റ്റംബർ 23 മുതൽ വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 രോഗവ്യാപനം നിയന്ത്രണ വിധേയം; പരിശോധനകളിൽ 0.2% പേരിൽ മാത്രം രോഗബാധ

എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്ക് കുറഞ്ഞതായും, നിലവിൽ ആകെ നടത്തിയ ടെസ്റ്റുകളുടെ 0.2 ശതമാനം മാത്രമാണിതെന്നും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.

Continue Reading

സോഹാറിൽ നിന്നുള്ള എയർ അറേബ്യയുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ്

സോഹാറിലേക്കും, തിരികെയുമുള്ള എയർ അറേബ്യ അന്താരാഷ്ട്ര വിമാനസർവീസുകളുടെ എണ്ണം പ്രതിവാരം ഏഴ് സർവീസുകൾ എന്ന രീതിയിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരാഴ്ച്ചത്തെ ക്വാറന്റീൻ നിർബന്ധം

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത 18 വയസിന് താഴെയുള്ള കുട്ടികൾക്ക് കുവൈറ്റിലെത്തിയ ശേഷം ഒരാഴ്ച്ചത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading