അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഓഗസ്റ്റ് 20 മുതൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഓഗസ്റ്റ് 20 മുതൽ പുതുക്കി നിശ്ചയിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് സെപ്റ്റംബർ 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കുന്നു

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ഓഗസ്റ്റ് 21 മുതൽ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ, വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവ 2021 ഓഗസ്റ്റ് 21, ശനിയാഴ്ച്ച വൈകീട്ട് മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബി: വാക്സിനെടുത്തവർക്ക് മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന, COVID-19 വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള വ്യക്തികൾക്ക് ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.

Continue Reading

അബുദാബി: ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 19-ന് അവസാനിക്കും

എമിറേറ്റിൽ നിലവിൽ നടന്ന് വരുന്ന ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ 2021 ഓഗസ്റ്റ് 19, വ്യാഴാഴ്ച്ച സമാപിക്കുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ ഗ്രീൻ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള COVID-19 അലേർട്ട് ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ ഗ്രീൻ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുന്നതിന് 2021 സെപ്റ്റംബർ 3 മുതൽ അനുമതി നൽകുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: സെപ്റ്റംബർ 30 മുതൽ വിമാനയാത്രകളുമായി ബന്ധപ്പെട്ട് IATA ട്രാവൽ പാസിന് അനുമതി നൽകാൻ തീരുമാനം

2021 സെപ്റ്റംബർ 30 മുതൽ വിദേശ വിമാനയാത്രകളുമായി ബന്ധപ്പെട്ട് യാത്രികരുടെ COVID-19 ടെസ്റ്റ് റിസൾട്ട് നിർണ്ണയിക്കുന്നതിന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ട്രാവൽ പാസിന് അനുമതി നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങളുമായുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ ക്യാബിനറ്റ് തീരുമാനിച്ചു

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: 2021-2022 അധ്യയന വർഷത്തിൽ സമ്മിശ്ര പഠനരീതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

പുതിയ അധ്യയന വർഷത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയും, ഓൺലൈൻ പഠന രീതിയും ഇടകലർത്തിയിട്ടുള്ള സമ്മിശ്ര പഠന സമ്പ്രദായം തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading