അബുദാബി: പ്രവാസികൾക്കും പൗരന്മാർക്കും ഫ്രീലാൻസർ ലൈസൻസ് അനുവദിക്കാൻ തീരുമാനം

പ്രവാസികൾ, റെസിഡൻസി സ്റ്റാറ്റസ് ഇല്ലാത്ത വിദേശികൾ, പൗരന്മാർ മുതലായവരിൽ മികച്ച തൊഴിൽ നൈപുണ്യമുള്ളവർക്ക് കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന ഫ്രീലാൻസർ ലൈസൻസുകൾ അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: ഗോൾഡൻ വിസ പദ്ധതി വിപുലീകരിക്കുന്നു

വിവിധ മേഖലകളിലെ വിദഗ്ദ്ധർക്ക് പത്ത് വർഷത്തെ റെസിഡൻസി വിസ അനുവദിക്കുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതി വിപുലീകരിക്കാൻ യു എ ഇ ക്യാബിനറ്റിൽ തീരുമാനമായി.

Continue Reading

ഒമാൻ: പുതിയ വിസകൾ അനുവദിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി

പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച പഠനങ്ങൾക്കായി പ്രത്യേക സംഘത്തെ രുപീകരിച്ചതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

കുവൈറ്റ്: 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നു

60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി, വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് വിലക്കാനുള്ള തീരുമാനം നടപ്പിലാക്കാനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർക്ക് ഇന്ന് മുതൽ പിഴ കൂടാതെ രാജ്യം വിടാൻ അവസരം

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ നൽകുന്ന അവസരം ഇന്ന് (നവംബർ 15) മുതൽ ആരംഭിക്കുന്നു.

Continue Reading

ഒമാൻ: പള്ളികൾ ഇന്ന് മുതൽ തുറന്ന് കൊടുക്കുന്നു

കൊറോണ വൈറസ് വ്യാപനം മൂലം ഏതാണ്ട് എട്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ഒമാനിലെ പള്ളികൾ ഇന്ന് (നവംബർ 15, ഞായറാഴ്ച്ച) മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്നു.

Continue Reading

യു എ ഇ: പാർട്ട് ടൈം തൊഴിലുകളിൽ ഏർപ്പെടാൻ പ്രത്യേക പെർമിറ്റുമായി MOHRE

തൊഴിൽ നൈപുണ്യമുള്ളവർക്ക്, ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ തൊഴിലെടുക്കുന്നതിന് സഹായകമാകുന്ന മൾട്ടി-എംപ്ലോയർ കരാറുകളുടെ പ്രയോജനത്തെ കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ചൂണ്ടിക്കാട്ടി.

Continue Reading

സൗദി: അനധികൃതമായി മരങ്ങൾ മുറിക്കുന്നവർക്ക് 10 വർഷം വരെ തടവ് ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

അനധികൃതമായി മരങ്ങളും, ചെടികളും മുറിച്ച് നീക്കുന്നവർക്ക് 10 വർഷത്തെ തടവും, 30 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ആദ്യ ഘട്ടത്തിൽ ജനസംഖ്യയുടെ 40% പേർക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം

വാക്സിൻ ലഭ്യമായാൽ, ആദ്യ ഘട്ടത്തിൽ ആകെ ജനസംഖ്യയുടെ 40% പേരിലേക്ക് അത് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading