ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 23, 24, 25 തീയതികളിൽ അൽ ഹജാർ പർവ്വതനിരകളുടെ സമീപ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തുടർച്ചയായുള്ള കാറ്റ് മൂലം അൽ ദാഖിലിയ, അൽ വുസ്ത, ദോഫാർ (ആദം – സലാല റോഡ്) മുതാലായ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 25, വ്യാഴാഴ്ച വരെ പൊടിക്കാറ്റ് മൂലം കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.