രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 നവംബർ 18, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2025 നവംബർ 13-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
#الدفاع_المدني : هطول أمطار رعدية على معظم مناطق المملكة من يوم غدٍ الجمعة حتى الإثنين المقبل. #الوقاية_أمان pic.twitter.com/dVTzafMCj8
— الدفاع المدني السعودي (@SaudiDCD) November 13, 2025
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2025 നവംബർ 14, വെള്ളിയാഴ്ച മുതൽ നവംബർ 18, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. ഇതോടൊപ്പം ഈ കാലയളവിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ട്.
മക്ക, ജിദ്ദ, മദീന, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, അൽ ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ബാഹ, അസീർ, ജസാൻ എന്നിവിടങ്ങളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

