സൗദി അറേബ്യ: ഡിസംബർ 18 വരെ മഴ ശക്തമാകുമെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ്

Saudi Arabia

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ഡിസംബർ 18, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഈ കാലയളവിൽ റിയാദ്, ഖാസിം, ഹൈൽ, മദീന, മക്ക, അൽ ബാഹ, അസീർ, ജസാൻ തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴ, കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, തബൂക് പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ഈ കാലാവസ്ഥാ സാഹചര്യങ്ങൾ ചുരുങ്ങിയത് ഡിസംബർ 18 വരെയെങ്കിലും തുടരുന്നതിന് സാധ്യതയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.