യു എ ഇ: വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

വരും ദിനങ്ങളിൽ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം 2026 ഫെബ്രുവരി 9 വരെ യു എ ഇയിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും താപനിലയിൽ വർദ്ധനവിനും സാധ്യതയുണ്ട്.

ഇതോടൊപ്പം കാറ്റിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.