2025 ഫെബ്രുവരി 27, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഫെബ്രുവരി 23-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🌦️ملخص حالة الطقس خلال الأيام القادمة pic.twitter.com/qNmKTje742
— الأرصاد العمانية (@OmanMeteorology) February 23, 2025
ഈ അറിയിപ്പ് പ്രകാരം 2025 ഫെബ്രുവരി 25 മുതൽ ഫെബ്രുവരി 27 വരെ ഒമാനിൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം ഈ ദിനങ്ങളിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
മുസന്ദം ഗവർണറേറ്റിലും, അൽ ഹജാർ മലനിരകളിലും, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഈ ദിനങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
കാറ്റ് മൂലം വിവിധ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, അന്തരീക്ഷ താപനില താഴുന്നതിനും, കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.