ഒമാൻ: ഒക്ടോബർ 1 വരെ മഴയ്ക്ക് സാധ്യത

featured GCC News

2024 ഒക്ടോബർ 1 വരെ രാജ്യത്തിന്റെ ഏതാനം ഭാഗങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 സെപ്റ്റംബർ 25-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/OmanMeteorology/status/1838883982219362799

ഈ അറിയിപ്പ് പ്രകാരം 2024 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

ഈ കാലയളവിൽ ദോഫാർ ഗവർണറേറ്റിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഹജാർ മലനിരകളിൽ അനുഭവപ്പെടുന്ന മഴ മൂലം താഴ്വരകളിലും, വാദികളിലും പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിന് പുറമെ സെപ്റ്റംബർ 26 മുതൽ ഏതാനം ദിവസങ്ങളിൽ രാജ്യത്തിൻറെ വിവിധ മേഖലകളിൽ പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.