2024 ഒക്ടോബർ 1, ചൊവ്വാഴ്ച വരെ അൽ ഹജാർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഒക്ടോബർ 4-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം അൽ ഹജാർ മലനിരകളിലും സമീപ പ്രദേശങ്ങളിലും 2024 ഒക്ടോബർ 4 മുതൽ ഒക്ടോബർ 9 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇത് മേഖലയിലെ താഴ്വരകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് കരണമാകാമെന്നും ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.
Cover Image: Oman News Agency.