ഖത്തർ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്ത് ഈ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 8-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ ഏതാനം ഇടങ്ങളിൽ 2025 ഡിസംബർ 12, വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം തെക്കുകിഴക്ക് – വടക്ക്കിഴക്ക് ദിശയിൽ ഇടത്തരം ശക്തിയിലുള്ള കാറ്റിനും സാധ്യതയുണ്ട്.