ഖത്തർ: ഓഗസ്റ്റ് 10-ന് വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

Qatar

2024 ഓഗസ്റ്റ് 10, ശനിയാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഓഗസ്റ്റ് 8-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ ശനിയാഴ്ച വൈകീട്ടോടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.