ഖത്തർ: ഓഗസ്റ്റ് 24 വരെ മഴയ്ക്ക് സാധ്യത

featured GCC News

2024 ഓഗസ്റ്റ് 24, ശനിയാഴ്ച വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഓഗസ്റ്റ് 20-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2024 ഓഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 24 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ വൈകുന്നേരങ്ങളിൽ മഴ പെയ്യുന്നതിന് കൂടുതൽ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.