ഖത്തർ: വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Qatar

രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 4-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ഏതാനം ഇടങ്ങളിൽ 2025 ഡിസംബർ 4 മുതൽ ഡിസംബർ 6 വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.