ഖത്തർ: വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

Qatar

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഒക്ടോബർ 26-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 ഒക്ടോബർ 27, വെള്ളി, ഒക്ടോബർ 28, ശനി എന്നീ ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ ഖത്തറിൽ അഞ്ച് മുതൽ 15 നോട്ട് (ചില സമയങ്ങളിൽ 30 നോട്ട് വരെ) വരെ വേഗതയിൽ വടക്കുപടിഞ്ഞാൻ ദിശയിൽ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാരാന്ത്യത്തിൽ ഖത്തറിൽ പരമാവധി അന്തരീക്ഷ താപനില 34 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസുമായിരിക്കും.