സൗദി അറേബ്യ: നവംബർ 26 മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അടുത്ത ആഴ്ച പകുതിയോടെ മഴ ശക്തമാകാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

തബൂക്, മദിന, മക്ക, അൽ ജൗഫ്, ഹൈൽ, നോർത്തേൺ ബോർഡേഴ്സ്, അസീർ, ജസാൻ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ പ്രദേശങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.