രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 30 മുതൽ യു എ ഇയിൽ മഴ, തണുപ്പ്, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഡിസംബർ 30-ന് വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഡിസംബർ 31-ന് തീരമേഖലകളിലും, ഏതാനം ഉൾപ്രദേശങ്ങളിലും മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. 2026 ജനുവരി 1, വ്യാഴാഴ്ചയോടെ കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

