രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ജനുവരി 19, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ തീരപ്രദേശങ്ങളിലും, ഏതാനം ഉൾപ്രദേശങ്ങളിലും 2025 ജനുവരി 17 മുതൽ ജനുവരി 19 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. യു എ ഇയുടെ വിവിധ പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.