2025 ഡിസംബർ 13, 14 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ 10-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
توقعات حالة الطقس خلال الأيام القادمة pic.twitter.com/ukVagzMhmX
— الأرصاد العمانية (@OmanMeteorology) December 10, 2025
ഈ അറിയിപ്പ് പ്രകാരം മുസന്ദം ഗവർണറേറ്റിൽ 2025 ഡിസംബർ 13, 14 തീയതികളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അൽ ബുറൈമി ഗവർണറേറ്റിന്റെ ഏതാനം പ്രദേശങ്ങൾ, നോർത്ത് അൽ ബതീന ഗവർണറേറ്റിന്റെ തീരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലും ഈ കാലയളവിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

