രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മാർച്ച് 2-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
توقعات حالة الطقس خلال الأيام القادمة pic.twitter.com/7ez9N7zZMs
— الأرصاد العمانية (@OmanMeteorology) March 2, 2026
വരും ദിവസങ്ങളിൽ ഒമാനിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടുമെന്നും, ഇത് പല ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്ക് കാരണമാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം മുസന്ദം ഗവർണറേറ്റ്, പടിഞ്ഞാറൻ ഹജാർ മലനിരകൾ, ദോഫാർ ഗവർണറേറ്റിന്റെ തീരമേഖലകൾ തുടങ്ങിയ ഇടങ്ങളിൽ മാർച്ച് 3-ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴ മാർച്ച് 5 വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

