രാജ്യത്ത് 2024 ഓഗസ്റ്റ് 5 മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഓഗസ്റ്റ് 2-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2024 ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 7 വരെ ഒമാനിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഒമാനിലെ ഒട്ടുമിക്ക വടക്കൻ ഗവർണറേറ്റുകളിലും ഈ കാലയളവിൽ ഒറ്റപ്പെട്ട മഴ, അല്ലെങ്കിൽ ഇടിയോട് കൂടിയ ശക്തമായ മഴ എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇത് താഴ്വരകൾ നിറഞ്ഞ് കവിയുന്നതിനും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും കരണമാകാനിടയുളളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.