കോൺസുലാർ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ 15 മുതലാണ് പുതിയ സമയക്രമം എംബസിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 8 മുതൽ വൈകീട്ട് 4.30 വരെയാണ് (ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ ഇടവേള) എംബസി പ്രവർത്തിക്കുന്നത്.
കോൺസുലാർ സേവനങ്ങൾക്കായുള്ള പുതിയ സമയക്രമങ്ങൾ താഴെ പറയുന്നത് പ്രകാരമാണ്:
- രാവിലെ 8.15 മുതൽ 11.15 വരെയായിരിക്കും സേവനങ്ങൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്.
- അപേക്ഷകർക്ക്, സേവനങ്ങൾക്ക് ശേഷമുള്ള ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിനുള്ള സമയം വൈകീട്ട് 3 മുതൽ 4.15 വരെയായിരിക്കും.