ഖത്തർ: ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25 മുതൽ

featured Qatar

ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ 2023 മെയ് 25 മുതൽ ആരംഭിക്കും. 2023 മെയ് 21-നാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.

2023 മെയ് 25 മുതൽ മെയ് 27 വരെയാണ് ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ലുസൈൽ ബുലവാർഡ് പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതാണ്.

ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രത്യേക നിശ്ചലദൃശ്യങ്ങളുടെ പരേഡ്, പഴയ സാധനങ്ങള്‍ വില്‌ക്കുന്ന ചന്ത, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികൾ, പുഷ്‌പാലങ്കാരങ്ങൾ എന്നിവ ഒരുക്കുന്നതാണ്. ദിനവും വൈകീട്ട് 7 മണിമുതൽ രാത്രി 11 മണിവരെയാണ് ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവലിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.

Cover Image: Pixabay.