ഖത്തർ: റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

featured GCC News

റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. 2024 നവംബർ 24 മുതൽ ഈ മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഫ്രീ സോൺ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M141 എന്ന ബസ് റൂട്ട് റിലീജിയസ് കോംപ്ലെക്സ് മേഖലയിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്.

വർക്കേഴ്സ് ഹെൽത്ത് സെന്റർ, റിലീജിയസ് കോംപ്ലെക്സ്, ഫിലിപ്പിനീ സ്കൂൾ ദോഹ, പാർക്ക് ഷമാ സ്‌കൂൾ, ബിർള പബ്ലിക് സ്‌കൂൾ, ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തിയാണ് ഈ സർവീസ് നടത്തുന്നത്.