ഖത്തർ: ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

featured Qatar

2025 ജൂൺ 1, ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

2025 മെയ് 30-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ജൂൺ 1 മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് അൽ തുമാമ ഏരിയ സോൺ 50-ലേക്ക് ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതാണ്.

Source: @metrotram_qa

ഓരോ 20 മിനിറ്റ് ഇടവേളയിലും സർവീസ് നടത്തുന്ന രീതിയിലാണ് ഈ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്.