ജൂലൈ 12,ഞായറാഴ്ച്ച മുതൽ രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്, തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനിലൂടെ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഇതിനായി ROP-യുടെ ഔദ്യോഗിക വെബ്സൈറ്റോ, സ്മാർട്ട്ഫോൺ ആപ്പോ ഉപയോഗിക്കാവുന്നതാണ്.
ഒമാൻ പൗരന്മാർക്കും, പ്രവാസികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്നും, ജൂലൈ 7-ന് പുറത്തിറക്കിയ അറിയിപ്പിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഡ്രൈവർമാർ തങ്ങളുടെ നേത്ര പരിശോധനാ ഫലങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഓൺലൈനിലൂടെ നൽകേണ്ടതാണ്. ഇത്തരത്തിൽ ഉള്ള അപേക്ഷകർക്ക്, അതാത് ഗവർണറേറ്റുകളിലെ ഏറ്റവും അടുത്തുള്ള ROP സേവന കേന്ദ്രത്തിൽ നിന്ന് പുതുക്കിയ ലൈസൻസ് കൈപ്പറ്റാവുന്നതാണ്.