എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2022 ഏപ്രിൽ 1-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
റമദാൻ മാസത്തിലെ RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും തിങ്കൾ മുതൽ ശനി വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
- ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.
ഗ്രീൻ ലൈൻ
- തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- വെള്ളിയാഴ്ച്ച – രാവിലെ 05:00 മുതൽ പിറ്റേന്ന് പുലർച്ചെ 01:00 വരെ.
- ശനിയാഴ്ച്ച – രാവിലെ 05:00 മുതൽ അർദ്ധരാത്രി 12 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 8 മുതൽ അർദ്ധരാത്രി 12 മണി വരെ.
ട്രാം സമയങ്ങൾ
- തിങ്കൾ മുതൽ ശനി വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ഞായറാഴ്ച്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
ബസ് സമയങ്ങൾ
ദുബായ് ബസ്
- ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4:30 മുതൽ രാത്രി 1:22 വരെ.
- അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4:26 മുതൽ രാത്രി 12:57 വരെ.
- സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4:40 മുതൽ രാത്രി 11:50 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
- അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4.50 മുതൽ രാത്രി 12:27 വരെ.
- അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:02 മുതൽ രാത്രി 11:59 വരെ.
- ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 11:34 വരെ.
മെട്രോ ലിങ്ക് ബസ്
സെന്റർപോയിന്റ്, മാൾ ഓഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത, ബുർജ് ഖലീഫ, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നതാണ്.
ഇന്റർസിറ്റി ബസ്
- അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 6.40 മുതൽ രാത്രി 10.20 വരെ.
- അൽ ഇത്തിഹാദ് സ്‌ക്വയർ – രാവിലെ 04:25 മുതൽ രാത്രി 12.15 വരെ.
- എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 6 മുതൽ രാത്രി 9 വരെ.
- അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 6.30 മുതൽ രാത്രി 10:35 വരെ.
- ദൈറ സിറ്റി സെന്റർ – രാവിലെ 6:40 മുതൽ രാത്രി 11:30 വരെ.
- അൽ സബ്ക – രാവിലെ 6.30 മുതൽ രാത്രി 10:30 വരെ.
- അൽ ജുബൈൽ സ്റ്റേഷൻ,ഷാർജ – രാവിലെ 5.30 മുതൽ രാത്രി 11:15 വരെ.
- അജ്മാൻ സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 11:00 വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ ഇവ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്. ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ, തവർ, അൽ കഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.