എമിറേറ്റിലെ മെട്രോ സ്റ്റേഷനുകളുടെ പരിസരങ്ങളിലുള്ള പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് ദുബായ് എക്സിക്യൂറ്റീവ് കൗൺസിൽ അംഗീകാരം നൽകി. 2024 ജൂൺ 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക സാധ്യതകൾ വർധിപ്പിക്കുന്നതും, പൊതു ഗതാഗത ഉപയോഗത്തിന്റെ നിരക്ക് 45 ശതമാനമാക്കി ഉയർത്തുന്നതും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. കാർബൺ ബഹിർഗമനത്തിന്റെ തോത് പ്രതിശീർഷം 16 ടണ്ണിലേക്ക് കുറയ്ക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
മെട്രോ സ്റ്റേഷൻ ഏരിയ വികസന പദ്ധതിയുടെ ഭാഗമായി നിലവിലെ 84 സ്‌ക്വയർ കിലോമീറ്ററിൽ 64 മെട്രോ സ്റ്റേഷനുകൾ എന്നത് 2030-ഓടെ 140 സ്‌ക്വയർ കിലോമീറ്ററിൽ 96 മെട്രോ സ്റ്റേഷനുകൾ എന്നതിലേക്ക് ഉയർത്തുന്നതാണ്. 2040-ഓടെ 228 സ്‌ക്വയർ കിലോമീറ്ററിൽ 140 മെട്രോ സ്റ്റേഷനുകൾ എന്നതിലേക്കാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Cover Image: Dubai Media Office.