ദുബായ്: അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി 355 മില്യൺ ദിർഹം കരാർ

featured UAE

അൽ മംസാർ, ജുമേയ്‌റ 1 ബീച്ചുകളുടെ വികസനത്തിനായി ദുബായ് സർക്കാർ 355 മില്യൺ ദിർഹത്തിന്റെ കരാറിന് അംഗീകാരം നൽകി. 2024 മെയ് 3-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിലെ പൊതു ബീച്ചുകളുടെ വികസനവുമായി ബന്ധപ്പെട്ടിട്ടുള്ള ദുബായ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണിത്. വിനോദസഞ്ചാരത്തിന് ഊന്നൽ നൽകുന്ന രീതിയിൽ നഗരവികസനം നടപ്പിലാക്കുന്ന നയമാണ് ഇതിൽ പ്രകടമാകുന്നത്.

ബീച്ച് ടൂറിസം മേഖലയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും മുൻപന്തിയിൽ ദുബായിയെ എത്തിക്കുന്നതിന് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി അൽ മാംസാറിൽ കാൽനടക്കാർക്കായുള്ള ഒരു ഫ്‌ളോട്ടിങ് ബ്രിഡ്ജ്, ദെയ്‌റയിൽ ഇരുപത്തിനാല് മണിക്കൂറും പ്രവേശനം അനുവദിക്കുന്ന ഒരു ബീച്ച് എന്നിവ ഒരുക്കുന്നതാണ്.

ഈ പദ്ധതിയുടെ കീഴിൽ അൽ മാംസറിൽ 4.3 കിലോമീറ്റർ ദൈർഘ്യത്തിലും, ജുമേയറ 1-ൽ 1.4 കിലോമീറ്റർ ദൈർഘ്യത്തിലും ബീച്ച് വികസനം നടപ്പിലാക്കുന്നതാണ്. 18 മാസത്തെ കാലയളവിലാണ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.