എക്സ്പോ സിറ്റി: ദുബായ് എക്സിബിഷൻ സെന്റർ വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുന്നതായി അധികൃതർ

featured GCC News

എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത് തന്നെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. 2025 നവംബർ 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് എക്സിബിഷൻ സെന്റർ വികസന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത് തന്നെ പൂർത്തിയാകുമെന്ന് ദുബായ് വേൾഡ് ട്രേഡ് സെന്റർ അധികൃതരാണ് അറിയിപ്പ് നൽകിയത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ നേതൃത്വത്തിലാണ് ഈ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്.

Source: Dubai Media Office.

10 ബില്യൺ ദിർഹം മൂല്യമുള്ളതാണ് ഈ പദ്ധതി. 2024 സെപ്റ്റംബറിലാണ് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.

ഈ പദ്ധതി 2026 തുടക്കത്തിൽ തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് എക്സിബിഷൻ സെന്ററിനെ മേഖലയിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ വേദിയാക്കി മാറ്റുന്നതിനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഇതോടെ വലിയ പ്രദർശനങ്ങൾക്ക് ദുബായ് എക്സിബിഷൻ സെന്റർ വേദിയാകുന്നതാണ്.