ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി ഡിസംബർ 9 വരെ നീട്ടി നൽകി

UAE

നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസകളിലുള്ള ഏതാനം പ്രവാസികളുടെ വിസ കാലാവധി 2021 ഡിസംബർ 9 വരെ നീട്ടി നൽകിയിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) വൃത്തങ്ങൾ ഇക്കാര്യം സൂചിപ്പിച്ചതായാണ് ഏതാനം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

COVID-19 യാത്രാവിലക്കുകൾ മൂലം യു എ ഇയിലേക്കുള്ള യാത്രകൾ തടസ്സപ്പെട്ട ഏതാനം ദുബായ് വിസകളിലുള്ള പ്രവാസികളുടെ വിസ കാലാവധിയാണ് ഈ രീതിയിൽ 2021 ഡിസംബർ 9 വരെ നീട്ടിനൽകിയിരിക്കുന്നത്. ഒരു മാസത്തെ അധിക സമയം ഉൾപ്പടെയാണ് ഇത്തരം വിസകൾ ഡിസംബർ 9 വരെ GDRFA സ്വയമേവ നീട്ടിനൽകിയിരിക്കുന്നത്. ഇത്തരത്തിൽ യു എ ഇയ്ക്ക് പുറത്തുള്ള ദുബായ് വിസക്കാർക്ക് തങ്ങളുടെ വിസ കാലാവധി https://amer.gdrfad.gov.ae/visa-inquiry എന്ന വിലാസത്തിലൂടെ പരിശോധിക്കാവുന്നതാണ്.

ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക് GDRFA-യിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.