അബുദാബി: വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരും

UAE

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 17-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) നൽകിയ ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 18, വ്യാഴം, ഏപ്രിൽ 19, വെള്ളി ദിനങ്ങളിൽ എമിറേറ്റിലെ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ പഠനരീതി തുടരുന്നതാണ്.