യു എ ഇ: അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

featured GCC News

അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കായി ഒരു പ്രത്യേക ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബായ്, നോർത്തേൺ എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്കും, വിദേശികൾക്കും ആവശ്യമായ അറ്റസ്റ്റേഷൻ സേവനങ്ങൾ ‘SG IVS Global Commercial Information Services’ എന്ന സ്ഥാപനത്തിൽ നിന്നാണ് ലഭ്യമാക്കുന്നത്.

ദുബായിലെ ഔദ് മേതയിലെ ബിസിനസ് അട്രിയത്തിൽ റൂം നമ്പർ 102, 103, 104 എന്നിവിടങ്ങളിലായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ കേന്ദ്രത്തിൽ നിന്നുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് ഈ പുതിയ ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

ദുബായിലെ ഇന്ത്യൻ കോണ്സുലേറ്റ് ഇത് സംബന്ധിച്ച് ഒരു പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. https://www.cgidubai.gov.in/newsImage/1664872049_835_press%20release%20for%20online%20booking%20of%20attestation%20services.pdf എന്ന വിലാസത്തിൽ ഈ പത്രക്കുറിപ്പ് ലഭ്യമാണ്.

ഈ അറിയിപ്പ് പ്രകാരം, 2022 ഒക്ടോബർ 10, തിങ്കളാഴ്ച മുതൽ ഈ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ മുൻ‌കൂർ അനുമതി നേടിയിട്ടുള്ളവർക്ക് (ബുക്കിംഗ് സ്ഥിരീകരിക്കുന്ന ഇമെയിൽ, ഇതിന് നൽകിയിട്ടുള്ള ഐഡി പ്രൂഫ് എന്നിവ നിർബന്ധം) മാത്രമാണ് ‘SG IVS Global Commercial Information Services’ എന്ന സ്ഥാപനത്തിൽ നിന്ന് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നത്. ഇത്തരം മുൻ‌കൂർ ബുക്കിംഗ് ഇല്ലാത്ത വാക്-ഇൻ സേവനങ്ങൾ (അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ) അനുവദിക്കുന്നതല്ല.

ഇത്തരം മുൻ‌കൂർ ബുക്കിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ:

  • https://www.ivsglobalattestation.com/ എന്ന വിലാസത്തിൽ IVS Global വെബ്സൈറ്റ് സന്ദർശിക്കുക.
  • ഇതിൽ നിന്ന് ‘appointment’ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ സേവനം, നിങ്ങളുടെ ഐഡി പ്രൂഫിലെ വിവരങ്ങൾ എന്നിവ നൽകുക.
  • ഈ ബുക്കിംഗ് പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുന്നതാണ്.

സംശയ നിവാരണത്തിനും, മറ്റു വിവരങ്ങൾക്കും താഴെ പറയുന്ന രീതിയിൽ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്:

  • 04-3579585 എന്ന നമ്പറിൽ ‘SG IVS Global Commercial Information Services’ സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്.
  • കോൺസുലേറ്റിന്റെ പ്രവാസി ഭാരതീയ സേവാ കേന്ദ്രത്തിന്റ 24 മണിക്കൂറും പ്രവർത്തിക്കുന്ന 800 46342 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
  • pbsk.dubai@mea.gov.in, attestation.dubai@mea.gov.in (പരാതികൾക്ക്), passport.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.