ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

GCC News

പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവങ്ങളെല്ലാം ഏപ്രിൽ 7 വരെ താത്കാലികമായി നിർത്തിവെച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർച്ച് 24, ചൊവാഴ്ച്ച വൈകീട്ട് അറിയിച്ചു. ദുബായിലെയും വടക്കൻ എമിറേറ്റ്സിലെയും എല്ലാ സേവന കേന്ദ്രങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണെന്ന് കോൺസുലാർ ജനറൽ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾക്ക് നടപടികൾക്കായി passport.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാവുന്നതാണ്. ഇത്തരം സന്ദേശങ്ങൾക്ക് 24 മണിക്കൂറിനകം മറുപടി നൽകുന്നതാണെന്ന് മാർച്ച് 24-നു പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

ഏപ്രിൽ 30-നു മുന്നേ കാലാവധി തീരുന്നതോ, നിലവിൽ കാലാവധി കഴിഞ്ഞതോ ആയ പാസ്പോർട്ടുകൾ മാത്രമേ പുതുക്കി നൽകു എന്ന് മുന്നേ അറിയിച്ചിരുന്നെങ്കിലും, ഈ ഉത്തരവിലൂടെ ഏപ്രിൽ ഏഴാം തീയതി വരെ എല്ലാ പാസ്പോർട്ട് സേവനങ്ങളും നിർത്തിയിരിക്കുകയാണ്.

1 thought on “ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

Comments are closed.