ബൈഡു അപ്പോളോ ഗോ നിർമ്മിച്ചിട്ടുള്ള RT6 റോബോടാക്സി വാഹനങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ദുബായിൽ ആരംഭിച്ചു. 2026 ഫെബ്രുവരി 6-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Hamdan bin Mohammed launches official operations of driverless taxi service in Dubai. @rta_dubai pic.twitter.com/vTczzMXYW5
— Dubai Media Office (@DXBMediaOffice) February 5, 2026
ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബൈദു അപ്പോളോ ഗോ വികസിപ്പിച്ചെടുത്ത പൂർണ്ണമായും ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന RT6 ടാക്സി വാഹനങ്ങളുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

മദീനത് ജുമേയറയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ്സ് സമ്മിറ്റിലേക്ക് അദ്ദേഹം ഡ്രൈവറില്ലാത്ത RT6 ടാക്സി വാഹനത്തിൽ സഞ്ചരിച്ചു. ഇത്തരം വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം 2026-ന്റെ ആദ്യ പാദത്തിൽ തന്നെ ആരംഭിക്കുന്നതാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അതിനൂതന സെൻസിംഗ് സാങ്കേതികവിദ്യകൾ, മനുഷ്യ ഇടപെടൽ കൂടാതെ സ്വയം തീരുമാനമെടുക്കാനുള്ള ശേഷി എന്നിവ ഉപയോഗിച്ചാണ് ഈ വാഹനം തിരക്കേറിയ നഗരവീഥികളിലൂടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പ് വരുത്തുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി ആൻഡ് റിമോട്ട് വർക്ക് അപ്പ്ലിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഉലമ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും, ചെയർമാനുമായ മത്തർ അൽ തയർ എന്നിവർ ഈ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Cover Image: Dubai Media Office.

