ദുബായ്: ബീച്ച് യാത്രികർക്കായി പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി RTA

featured GCC News

ബീച്ച് യാത്രികർക്കായുള്ള ഒരു പ്രത്യേക വാരാന്ത്യ ബസ് സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഫെബ്രുവരി 9, വെള്ളിയാഴ്ച മുതലാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്.

W20 എന്ന ഈ ബസ് റൂട്ട് വാരാന്ത്യങ്ങളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. ആഴ്ച തോറും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വൈകീട്ട് 5 മണിമുതൽ രാത്രി 11 മണിവരെ ഓരോ അരമണിക്കൂറിലും ട്രിപ്പ് നടത്തുന്ന രീതിയിലാണ് ഈ ബസ് സർവീസ് നടത്തുന്നത്.

സ്റ്റേഡിയം മെട്രോ സ്റ്റേഷൻ, അൽ മംസാർ ബീച്ച് എന്നിവയെ ബന്ധിപ്പിച്ചാണ് ഈ സർവീസ്. അൽ മംസാർ ബീച്ചിലേക്ക് പോകുന്നവർക്ക് ഈ ബസ് ഏറെ പ്രയോജനകരമാണ്.