ദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപനം നടത്തി. ഈ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്.
Hamdan bin Mohammed: On the sidelines of the World Governments Summit today, we announced a partnership to launch the Dubai Loop project that is set to revolutionise transportation. Under an MoU signed between RTA and The Boring Company, Dubai will explore the development of the… pic.twitter.com/PSphl3ugL0
— Dubai Media Office (@DXBMediaOffice) February 13, 2025
ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഈലോൺ മസ്കിന്റെ ദി ബോറിംഗ് കമ്പനിയുമായി സഹകരിച്ചാണ് ഈ അതിനൂതന ഗതാഗത സംവിധാനം നടപ്പിലാക്കുന്നത്.
ദുബായിൽ വെച്ച് നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ അവസാന ദിനമായ ഫെബ്രുവരി 13-നാണ് ഈ പദ്ധതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദുബായ് ലൂപ്പ് എന്ന ഈ പദ്ധതി ഗതാഗത മേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി.
![](http://pravasidaily.com/wp-content/uploads/2025/02/dubai-loop-feb-14-2025b.jpg)
ഈ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ദി ബോറിംഗ് കമ്പനിയും ഒപ്പ് വെച്ചിട്ടുണ്ട്. ഈ കരാർ പ്രകാരം ദുബായിയിൽ പതിനേഴ് കിലോമീറ്റർ നീളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതാണെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കിയിട്ടുണ്ട്.
മണിക്കൂറിൽ 20000 യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിൽ നടപ്പിലാക്കുന്ന ഈ ഭൂഗർഭ പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൽ പതിനൊന്ന് സ്റ്റേഷനുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Image: Dubai Media Office.