ദുബായ്: ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി RTA

UAE

എമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂലൈ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഓരോ സീസണിലെയും യാത്രികരുടെ തിരക്ക്, പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകത മുതലായ വിവരങ്ങളെ ബിഗ് ഡാറ്റ അനാലിസിസ് സാങ്കേതികവിദ്യയുടെ അപഗ്രഥനം ചെയ്ത ശേഷമാണ് ഈ സമയക്രമം നിശ്ചയിക്കുന്നത്. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി, വാട്ടർ ബസ് മുതലായ എല്ലാ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമങ്ങളിലും ഈ മാറ്റം ബാധകമാണ്.

Cover Image: Dubai Media Office.