യു എ ഇ: നവംബർ 30 മുതൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടുന്നു

featured GCC News

സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 2022 നവംബർ 30, ബുധനാഴ്ച മുതൽ ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടാൻ അധികൃതർ തീരുമാനിച്ചു. 2022 നവംബർ 17-ന് രാത്രിയാണ് യൂസിയം ഓഫ് ഫ്യൂച്ചർ ഇക്കാര്യം അറിയിച്ചത്.

മ്യൂസിയം ടിക്കറ്റുകൾക്കായുള്ള ഉയർന്ന ഡിമാൻഡും, ഭാവിയെ പര്യവേക്ഷണം ചെയ്യാനുള്ള സന്ദർശകരുടെ അതിയായ ആഗ്രഹവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി മ്യൂസിയത്തിൽ പ്രതിദിനം കൂടുതൽ സന്ദർശക സ്ലോട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് അതിന്റെ പ്രവർത്തന സമയം നീട്ടുന്നതിനായാണ് തീരുമാനിച്ചരിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായി 2022 നവംബർ 30 മുതൽക്കുള്ള ദിനങ്ങളിലേക്ക് രാവിലെ 10 മണിമുതൽ വൈകീട്ട് 7:30 സന്ദർശക സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ അവസരം നൽകുന്നതാണ്. വിപുലീകൃത സ്ലോട്ടുകൾക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ വിൽപ്പനയ്‌ക്കുണ്ടെന്ന് മ്യൂസിയം അധികൃതർ വ്യക്തമാക്കി. പുതിയ പ്രവർത്തന സമയം നവംബർ 30 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

സന്ദർശകർക്ക് നിർദ്ദിഷ്ട സമയ സ്ലോട്ടുകൾ അനുവദിച്ച് കൊണ്ടാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ടിക്കറ്റുകൾ നൽകുന്നത്. ഇതിനാൽ സൗജന്യ പ്രവേശനത്തിന് അർഹതയുള്ളവർ ഉൾപ്പെടെ എല്ലാ സന്ദർശകരും മ്യൂസിയത്തിൽ പ്രവേശിക്കുന്നതിന് ഒരു ടൈം സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്.

സന്ദർശകർക്ക് https://museumofthefuture.ae/en/book എന്ന വിലാസത്തിൽ ഇത്തരം സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തിരുന്നു.

സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വിശേഷിപ്പിച്ചത്.

WAM