ദുബായ് പോലീസിന്റെ വാഹനനിരയിൽ മൂന്ന് പുതിയ മെഴ്‌സിഡസ് ബെൻസ് മോഡലുകൾ ഉൾപ്പെടുത്തി

featured GCC News

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് മൂന്ന് പുതിയ മെഴ്‌സിഡസ് ബെൻസ് മോഡലുകൾ ഉൾപ്പെടുത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

മെഴ്‌സിഡസ് SL 55 AMG, GT 63 AMG, EQS 580 എന്നിവയാണ് പുതിയതായി ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ഉൾപ്പെടുത്തിയത്.

Source: Dubai Media Office.

ദുബായ് പോലീസിന്റെ ഔദ്യോഗിക നിറങ്ങൾ കൊണ്ട് അലങ്കരിച്ചവയാണ് ഈ വാഹനങ്ങൾ.