ദുബായ് പോലീസിന്റെ വാഹനനിരയിൽ ‘ഓഡി RS7 പെർഫോമൻസ്’ ഉൾപ്പെടുത്തി

featured GCC News

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ‘ഓഡി RS7 പെർഫോമൻസ്’ കാർ ഉൾപ്പെടുത്തി. 2025 ഓഗസ്റ്റ് 14-നാണ് ദുബായ് പോലീസ് ഇക്കാര്യം അറിയിച്ചത്.

എമിറേറ്റിൽ അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണിത്.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ വെച്ച് നടന്ന ഒരു ചടങ്ങിലാണ് പോലീസ് അധികൃതർ ഈ വിവരം പ്രഖ്യാപിച്ചത്. ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് വിഭാഗം കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഈദ് മുഹമ്മദ് താനി, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട് ആൻഡ് റെസ്ക്യൂ ഡയറക്ടർ മേജർ ജനറൽ റാഷിദ് അൽ ഫലസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്.

Source: Dubai Police.

ഓഡി – അൽ നബൂദ ഓട്ടോമൊബൈൽസ് ജനറൽ മാനേജർ യാൻ ഷെയ്ഡ്‌ഗെൻ ഉൾപ്പടെയുള്ള അൽ നബൂദ ഓട്ടോമൊബൈൽസിലെ ഉന്നത ഉദ്യോഗസ്ഥർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: Dubai Police.

ദുബായ് പോലീസിന്റെ ഔദ്യോഗിക നിറങ്ങൾ കൊണ്ട് അലങ്കരിച്ചതാണ് ഈ വാഹനം. 630 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ വാഹനത്തിന് 3.4 സെക്കന്റിൽ താഴെ സമയത്തിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്നതാണ്.