ദുബായ് പോലീസിന്റെ വാഹനനിരയിൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി

featured UAE

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് 2023 മോഡൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി. 2023 ജൂലൈ 30-നാണ് ദുബായ് പോലീസ് ഹെഡക്വാർട്ടേഴ്‌സ് ഇക്കാര്യം അറിയിച്ചത്.

ദുബായ് പോലീസ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡൻറ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈതി, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട് ആൻഡ് റെസ്ക്യൂ ഡയറക്ടർ മേജർ ജനറൽ സയീദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക്, പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആൻഡ് എമെർജൻസിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഒബൈദ് മുബാറക് ബിൻ യറൂഫ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുത്ത ഒരു ചടങ്ങിലാണ് പോലീസ് അധികൃതർ ഈ വിവരം പ്രഖ്യാപിച്ചത്.

Source: Dubai Police.

ഏതാനം ദിവസങ്ങൾക്ക് മുൻപ് നടന്ന മറ്റൊരു ചടങ്ങിൽ ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് ഒരു ബെന്റ്‌ലി കോണ്ടിനെന്റൽ GT-V8 ഉൾപ്പെടുത്തിയിരുന്നു.

Cover Image: Dubai Police.